കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി; അന്വേഷിക്കാന്‍ കേന്ദ്രനേതൃത്വം എത്തും

single-img
21 July 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനുവേണ്ടി കോടികള്‍ കോഴ വാങ്ങി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ആരോപണങ്ങളാണ് ബിജെപി നേരിടുന്നത്. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായാണ് പരാതികള്‍. കൗണ്‍സില്‍ നടത്തിപ്പില്‍ അഴിമതി നടത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികളാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

ഏഴ് ജില്ലാ കമ്മറ്റി നേതാക്കള്‍ക്കെതിരെ കേന്ദ്രത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലാ കമ്മറ്റികള്‍ക്കെതിരെ കേന്ദ്രത്തിന് തെളിവുകള്‍ സഹിതമാണ് പരാതികള്‍ ലഭിച്ചിട്ടുള്ളത്. തൃശ്ശൂര്‍, കൊല്ലം ജില്ലാ നേതൃത്വങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. എല്ലായിടത്തും സാമ്പത്തിക ക്രമകേടുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. പരാതികള്‍ അന്വേഷിക്കാനായി ബിജെപി ദേശീയ നേതാക്കള്‍ ഉടന്‍ കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തിലെ ബിജെപിയുടെ വിവധ തലങ്ങളില്‍ നടക്കുന്ന അഴിമതി കേന്ദ്ര നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്. തുടക്കത്തില്‍ വളരെ സുതാര്യമായാണ് ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പിരുവുകളും മറ്റും നടന്നത്. എന്നാല്‍ പിന്നീട് ഇതിലൂടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുകയായിരുന്നെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്ന് വരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രം ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും