തെറ്റുതിരുത്തി എ.എന്‍ ഷംസീര്‍ എം.എല്‍.എ: മകനെ പൊതുവിദ്യാലയത്തിലേക്ക് മാറ്റും

single-img
20 July 2017


തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറിന്റെ മകനെ ഇനി മുതല്‍ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കും. സ്വകാര്യവിദ്യാലയത്തില്‍ പഠനത്തിനായി ചേര്‍ത്തത് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

മകന് രണ്ട് വയസ്സുള്ളപ്പോള്‍ വീടിന് സമീപത്തുള്ള പ്ലേ സ്‌കൂളിലാണ് അയച്ചത്. പിന്നീട് എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസിലും അവിടെ തുടരുകയായിരുന്നു. ഇത് അപരാധമല്ല പിശകു പറ്റിയതാണ്. തിരുത്താന്‍ തീരുമാനിച്ചതായും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് വ്യക്തമാക്കി. കലണ്ടര്‍ അടിച്ചതിന്റെ പേരിലുയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ദമാണ്.

പ്രധാനപ്പെട്ട ദിവസങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച കമ്മിറ്റിയാണ് കലണ്ടര്‍ തയാറാക്കിയതും സ്‌കൂളില്‍ വിതരണം ചെയ്തതും. ഇതില്‍ എം.എല്‍.എയുടെ പടം ഉള്‍പ്പെടുത്തിയതും കമ്മിറ്റിയാണ്. ഇക്കാര്യത്തില്‍ എം.എല്‍.എ മറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് എം.സ്വരാജ് വ്യക്തമാക്കി. അതേസമയം, മാധ്യമങ്ങള്‍ നിരന്തരം തന്നെ വേട്ടയാടുകയാണെന്ന് ഷംസീര്‍ കുറ്റപ്പെടുത്തി.