13 ശതമാനം വിലക്കുറവ്; സ്വര്‍ണം വാങ്ങാന്‍ ഇന്ത്യക്കാര്‍ ദുബായിലേക്ക്

single-img
20 July 2017

മുംബൈ: രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഇന്ത്യക്കാര്‍ വീണ്ടും ദുബായില്‍ നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ജിഎസ്ടി വന്നതോടെ മൂന്ന് ശതമാനം നികുതി കൂടി നല്‍കേണ്ടി വരുന്നതാണ് ഇന്ത്യക്കാരെ ദുബായ് സ്വര്‍ണവിപണിയിലേക്ക് അടുപ്പിച്ചത്.

ഇന്ത്യയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ 13 ശതമാനം വിലക്കുറവാണ് ദുബായില്‍. അതായത് പത്ത് ഗ്രാം സ്വര്‍ണത്തിന്മേല്‍ 3,600 രൂപയോളം ലാഭമുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മുംബൈയിലെ സവേരി ബസാറില്‍ 10 ഗ്രാം സ്വര്‍ണത്തിന് 29,210 രൂപ നല്‍കേണ്ടിവരുമ്പോള്‍ ദുബായിയില്‍ 25,524 രൂപ നല്‍കിയാല്‍ മതി.

ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇന്ത്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ തുടങ്ങിയവരാണ് ദുബായിയില്‍നിന്നും വ്യാപകമായി സ്വര്‍ണം വാങ്ങുന്നത്. ഇതോടെ അഞ്ച് മുതല്‍ പത്ത് ശതമാനംവരെ വില്‍പന കൂടിയതായി ദുബായിയിലെ ജ്വല്ലറികള്‍ പറയുന്നു.