വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; കോവളം എം.എല്‍.എ വിന്‍സെന്റിനെതിരെ കേസ്

single-img
19 July 2017

തിരുവന്തപുരം: വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിനെതിരെ കേസ്. ആത്മഹത്യാ പ്രേരണ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കോവളം എം.എല്‍.എ ആയ വിന്‍സെന്റ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ബാലരാമപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി.

എം.എല്‍.എയുടെ വീടിന് അടുത്തുള്ളയാളാണ് വീട്ടമ്മ. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് വീട്ടമ്മ അബോധവസ്ഥയില്‍ തുടരുന്നതിനാല്‍ ഭര്‍ത്താവിന്റെ മൊഴിമാത്രമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എം.എല്‍.എ ഇതുവരെ തയ്യാറായിട്ടില്ല. ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നും ഇതേതുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടലില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നെന്ന് ഭര്‍ത്താവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.