ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി സുനില്‍കുമാര്‍: ‘ദിലീപുമായി യാതൊരു ഇടപാടുമില്ല; തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും’

single-img
19 July 2017

ദിലീപിന്റെ ഭൂമിയിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. അങ്ങനെ എന്തെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. ഡി സിനിമാസ് സ്ഥലം കയ്യേറി നിര്‍മ്മിച്ചതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും സ്ഥലം തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നടന്‍ ദിലീപ് ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം പണിതതെന്നും ഇതിന് സഹായിച്ചത് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളാണെന്നുമുള്ള സൂചനകള്‍ ഉയര്‍ന്നിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ സഹായിച്ചത് സിപിഎം മന്ത്രിയാണെന്ന ആരോപണം വന്നതിന് പുറമേ വിഎസ് സുനില്‍കുമാറും ആരോപണ വിധേയനായി. ഇതേതുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്.