സന്തോഷ് പണ്ഡിറ്റ് അന്യഭാഷാ ചിത്രത്തിലേക്ക്: നായികമാരായി സോണിയ അഗര്‍വാളും ലീന കപൂറും

single-img
19 July 2017

സന്തോഷ് പണ്ഡിറ്റിനെ ഇനി അന്യഭാഷാ ചിത്രങ്ങളില്‍ നായകനായി കണ്ടാല്‍ ഒട്ടും അമ്പരപ്പെടേണ്ടതില്ല. അവിടെയും ഒരു കൈ നോക്കാനൊരുങ്ങുകയാണ് താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാലുഭാഷകളിലൊരുങ്ങുന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് തെന്നിന്ത്യയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഗ്ലാമര്‍ താരം സോണിയ അഗര്‍വാളും ബോളിവുഡ് നടിയായ ലീന കപൂറുമാണ്.

ഇതില്‍ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രവുമായി സഹകരിക്കുമെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്