വയനാട് മീനങ്ങാടിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: ഒളിവില്‍ പോയ വൈദികന്‍ പിടിയില്‍

single-img
18 July 2017


പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തുവെച്ചാണ് പോലീസ് പിടികൂടിയത്.

മീനങ്ങാടി ബാലഭവനില്‍ വൈദികനായിരുന്ന സജി ഇക്കഴിഞ്ഞ അവധിക്കാലത്താണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. രണ്ടു കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനെ അറിയിക്കുകയും കൗണ്‍സിലിങ്ങിന് ശേഷം റിപ്പോര്‍ട്ട് പൊലീസിന് സമര്‍പ്പിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ മീനങ്ങാടി ബാലഭവന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.