വിപണി കീഴടക്കാന്‍ ഫോണിന് വില കുറച്ച് നോക്കിയ, 999 രൂപയ്ക്കും ഇനി മുതല്‍ നോക്കിയ ഫോണ്‍

single-img
18 July 2017

സ്മാര്‍ട്ട്‌ഫോണ്‍ വിപണി തിരിച്ചുപിടിക്കാന്‍ ഒരുങ്ങി നോക്കിയ. ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കൂടെ പഴയ ഫീച്ചര്‍ ഫോണുകളെല്ലാം പൊടിതട്ടിയെടുത്ത് പുതിയ മാറ്റങ്ങള്‍ വരുത്തി രംഗത്തിറക്കുകയാണ് നിര്‍മ്മാണ രംഗത്ത് പഴയ മൊബൈല്‍ ഫോണ്‍ രാജാക്കന്‍മാരായിരുന്ന നോക്കിയ. നോക്കിയ 105 , നോക്കിയ 130 എന്നീ രണ്ടു ഫോണുകളാണ് ഇത്തരത്തില്‍ വിപണി കീഴടക്കാനായെത്തിയിരിക്കുന്നത്. 999 രൂപയാണ് നോക്കിയ 105 ന് കമ്പനി വില ഇട്ടിരിക്കുന്നത്. ഇതിന്റെ ഇരട്ട സിം പതിപ്പിന് അല്‍പ്പം കൂടി വില വര്‍ധിപ്പിച്ചിട്ടുണ്ട് . 1,149 രൂപയാണ് ഇതിന്റെ വില. അതേസമയം , നോക്കിയ 130 ന്റെ വില വിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന മീഡിയം കസ്റ്റമറെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നതെന്നാണ് മൊബൈല്‍ രംഗത്തുള്ളവര്‍ ഇതേ പറ്റി പറയുന്നത്. ജൂലൈ 19 ന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുന്ന ഫോണുകള്‍ വില്‍പ്പന രംഗത്ത് ബ്ലാസ്റ്റാകുമെന്നാണ് കമ്പനി അഭിപ്രായപ്പടുന്നത്. എന്നാല്‍ മുമ്പേ കമ്പനി പുറത്തിറക്കിയ 3310 ലെ പോലെ കാര്യമായ പുതിയ ഫീച്ചറുകളൊന്നും ഈ രണ്ടു ഫോണിലും ഇല്ലെന്നാണ് മൊബൈല്‍ ടെകനോളജി രംഗത്തുള്ളവര്‍ പറയുന്നത്.

1.8 ഇഞ്ച് കളര്‍ ഡിസ്‌പ്ലെ, 4 എംബി റാം, 4 എംബി സ്റ്റോറേജ്, 800 എംഎച്ച് ബാറ്ററി, എഫ് എം റേഡിയോ, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് നോക്കിയ 105ന്റെ പ്രധാന ഫീച്ചറുകളായി അവകാശപ്പെടുന്നത്. നോക്കിയ എസ് 30 പ്ലസാണ് ഒഎസ്.

നീല, കറുപ്പ്, വെള്ള നിറങ്ങളില്‍ അവതരിപ്പിച്ച നോക്കിയ 105 ല്‍ ഗെയിമുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കിയ 130ന് 1.8 ഇഞ്ച് ഡിസ്‌പ്ലേയാണ് . 4 എംബി റാം, 4 എംബി സ്റ്റോറേജ് , മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജിബി വരെ ഉയര്‍ത്താവുന്ന സ്റ്റോറേജ്. 1020 ാഅവ ബാറ്ററി , എഫ്എം റേഡിയോ, ബ്ലൂടൂത്ത് ,ക്യാമറ എന്നിവയും പ്രധാന ഫീച്ചറുകളാണ്. എന്തു തന്നെയായാലും കസ്റ്റമേഴ്‌സിനെ കൈയിലെടുക്കാനുള്ള എല്ലാ ചേരുവകളോടെ കൂടി തന്നെയാണ് നോക്കിയ തങ്ങളുടെ പുതിയ രണ്ട് ഫീച്ചര്‍ ഫോണുകളും രംഗത്തിറക്കിയരിക്കുന്നതെന്ന് നിസംശയം പറയാം.