ജീവിക്കാനും ജോലി ചെയ്യാനും ഏറെപേര്‍ ആഗ്രഹിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ അബുദാബി രണ്ടാമത്

single-img
18 July 2017

ഹരി നാരായണന്‍

ലോകത്ത് ഏറെപേര്‍ ജീവിക്കാനും ബിസിനസ് ചെയ്യാനും താല്‍പര്യപ്പെടുന്ന നഗരങ്ങളുടെ പട്ടികയില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം. ലണ്ടനെയും പാരിസിനെയും കടത്തിവെട്ടിയാണ് ഇക്കുറി അബുദാബി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ലോകത്തിലെ തന്നെ പ്രമുഖ കോസ്മപൊളിറ്റന്‍ നഗരമായ ന്യൂയോര്‍ക്കാണ് നിലവിലത്തെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. 26 രാജ്യങ്ങളില്‍ നിന്നായി 16 നും 64 നും മധ്യേ പ്രായമുള്ള 18000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അബുദാബിയെ കൂടാതെ റോം, ആംസ്ടര്‍ഡാം, സൂറിച്ച് എന്നീ പട്ടണങ്ങളും ടോപ് ടെന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അദ്ഭുതമെന്നു പറയട്ടെ ഇന്ത്യയിലെ ഒരു പ്രമുഖപട്ടണം പോലും സര്‍വ്വേയില്‍ ഇടം പിടിച്ചിരുന്നില്ല. 2013ല്‍ നടന്ന സര്‍വ്വേയില്‍ അബുദാബിക്ക് നാലാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ആഗോള കമ്മ്യൂണിറ്റിയില്‍പ്പെടുന്നവരില്‍ ഏറെ പേരും ജീവിക്കാനും ,തൊഴില്‍ ചെയ്യാനും ബിസിനസ്സ് രംഗങ്ങളിലേര്‍പ്പെടാനുമൊക്കെ തന്നെ ട്യൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്നതിലുപരി ആശ്രയിക്കുന്ന നഗരമാണ് അബുദാബി എന്നതിലുള്ള തെളിവാണ് റാങ്കിങ്ങില്‍ ഈ പൊസിഷനെന്നു അബുദാബി ട്യൂറിസം കള്‍ച്ചറല്‍ അതോറിറ്റി ഡയറക്ടര്‍ സെയ്ഫ് സയിദ് ഗോബാഷ് പറഞ്ഞു.

യുവതലമുറക്കിടെയിലുള്ള നഗരത്തിന്റെ പോപ്പുലാരിറ്റി തന്നെ ടൂറിസം ഹബുകളുടെയും ബിസിനസ്സ് ശ്രേണിയുടെയും വൈവിദ്ധ്യമായ വളര്‍ച്ചക്കും ആഗോള റാങ്കിങ്ങില്‍ പേര് നില നിര്‍ത്താനും ആവശ്യകത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിരിക്കുന്ന അല്‍ ഐനും, വരാനിരിക്കുന്ന കള്‍ച്ചറല്‍ ഹെറിറ്റേജ് സൈറ്റായ ലോവ്ര്! അബുദാബിയിലൂടെയും റാങ്കിങ്ങില്‍ ലോക മാപ്പില്‍ അബുദാബിയുടെ സ്ഥാനം ദൃഡമായി തന്നെ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജനുവരി തൊട്ട് മെയ് വരെ മാത്രം അബുദാബിയില്‍ സന്ദര്‍ശകരായി എത്തിയവരുടെ എണ്ണം തന്നെ 2 മില്ല്യണ്‍ (1,965,436) ആണ് . ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 2016 ല്‍ എത്തിയതിനേക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 4 ശതമാനം കൂടുതലാണിപ്പോഴത്തേതെന്നാണ്.