ദിലീപ് ഓണ്‍ലൈനിന് യുഎഇയില്‍ അപ്രതീക്ഷിത വിലക്ക്

single-img
18 July 2017


അബുദാബി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതോടെ നടന്‍ ദിലീപിന്റെ ഓണ്‍ലൈനിന് യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി. നിരോധിത ഉള്ളടക്കം വെബ്‌സൈറ്റിലുണ്ടന്ന കാരണം ചൂണ്ടിക്കാണിച്ച് യുഎഇയുടെ ഇന്റര്‍നെറ്റ് ആക്‌സസ് മാനേജ്‌മെന്റ് പോളിസി പ്രകാരമാണ് വിലക്ക്.

യുഎഇയുടെ നടപടിയെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ക്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അറിയാന്‍ സാധിക്കില്ല. ദിലീപിന്റെ അറസ്റ്റും ജയില്‍ വാസവുമെല്ലാം യുഎഇ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപിനെ വലിയൊരു ക്രിമിനലായിട്ടാണ് പത്രങ്ങള്‍ അവതരിപ്പിച്ചത്. അതിനിടയില്‍ ഓണ്‍ലൈനിന് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയത് യുഎഇയിലെ ദിലീപ് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം ദിലീപ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെ ദിലീപ് ഓണ്‍ലൈന്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രങ്ങളും ഹോം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.