പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
17 July 2017

പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷകാല സമ്മേളനത്തിന്റെ തുടക്ക ദിവസമായ ഇന്നു രാവിലെ പതിനൊന്നിന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മുമ്പാകെയാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.

കുഞ്ഞാലിക്കുട്ടി ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ശ്രീനഗറില്‍ നിന്നുള്ള എം.പി ഫാറുഖ് അബ്ദുല്ലയും കുഞ്ഞാലിക്കുട്ടിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇ.അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം മണ്ഡലത്തില്‍ ഏപ്രിലില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് വിജയിച്ചത്. എല്‍ഡിഎഫിലെ എംബി ഫൈസലിനെ 1,71,023 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി തന്റെ കന്നി ലോക്‌സഭാ പ്രവേശം സാധ്യമാക്കിയത്.