ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ ശേഷവും നേതാജി ജീവിച്ചിരുന്നു : ഫ്രഞ്ച് ചരിത്രകാരന്‍

single-img
16 July 2017

ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസ് 1945ല്‍ നടന്ന വിമാനപകടത്തില്‍ മരിച്ചിരുന്നില്ലെന്ന് ഫ്രഞ്ച് ചരിത്രകാരന്‍ ജെ.ബി.പി മൂര്‍. നേതാജി സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്തും ജീവിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ പരിശോധിച്ചതില്‍ നിന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.

ഇന്തോ-ചൈന മേഖലയില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് ജീവനോടെ രക്ഷപ്പെട്ടിരുന്നുവെന്നും 1947 ഡിസംബര്‍ വരെ അദ്ദേഹത്തിന്റെ വാസസ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂര്‍ ചൂണ്ടിക്കാട്ടി. 1945 ഓഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏപ്രിലില്‍ സായ്ക് സെന്‍ എന്നയാള്‍ നേതാജിയുടെ തിരോധനം സംബന്ധിച്ച ചോദ്യവുമായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി.ഡി.ഖോസ്ല കമ്മീഷന്‍, ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നേതാജി കൊല്ലപ്പെട്ടതായ നിഗമനത്തിലെത്തിയതെന്നും മറുപടിയല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.