നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ തെളിവുകൾ

single-img
16 July 2017


കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ മൊഴി രേഖപ്പെടുത്തിയത്​.ദിലീപിനെയും സുനിൽകുമാറിനേയും ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനനിൽ കണ്ടവരുടെ മൊഴികളാണു രേഖപ്പെടുത്തിയത്.
ദിലീപും പൾസർ സുനിയും സിനിമയുടെ ലൊക്കേഷനിൽ കൂടികാഴ്​ച നടത്തിയതായി മൊഴി നൽകയതായാണ്​ വിവരം​.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ ദിലീപും പൾസർ സുനിയും ജോർജേട്ടൻസ്​ പൂരം ലൊക്കേഷനിൽ ഗൂഢാലോചന നടത്തിയതായി പൊലീസ്​ കണ്ടെത്തിയിരുന്നു.