ഇരയെന്നു വിളിക്കണോ , അവളെ എന്റെ അമ്മയുടെയോ മകളുടെയോ പേര് വിളിക്കാം : കമല്‍ഹാസന്‍

single-img
16 July 2017

ചെന്നൈ : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പേര് പരാമര്‍ശിക്കേണ്ടി വന്നതില്‍ വിമര്‍ശനങ്ങള്‍ക്കും കേസിനുമെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍ രംഗത്ത്. നടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനിടെയാണ് കമല്‍ പറഞ്ഞത്. ഇതില്‍ ദേശീയ വനിത കമ്മീഷന്‍ കമലിന് നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമല്‍ ട്വിറ്ററില്‍ നിലപാട് വ്യക്തമാക്കിയത്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാപ്പ് പറയാന്‍ തയ്യാറാണ്. ആരും നിയമത്തിന് അതീരല്ല. എന്നാല്‍ പെണ്‍കുട്ടിക്ക് വേണ്ടി വാദിക്കുന്നവരെ ശിക്ഷിക്കാനും ക്രിമിനലുകളെ വിട്ടുകളയാനുമാണ് നിങ്ങള്‍ ശ്രമിക്കുന്നത്.

അവരുടെ പേര് പറയാന്‍ പാടില്ലേ ?.. അവരെ എന്റെ അമ്മയുടെ മകളുടെയോ പേര് വിളിക്കാം . ഈ പോരാട്ടം മുന്നോട്ട് കൊണ്ട് പോകേണ്ടതുമെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ നടിയുടെ പേരു വെളുപ്പെടുത്തിയത് വഴി കമല്‍ഹാസന്റെ പുരുഷാധിപത്യ മനോഭാവമാണ് പുറത്തുവന്നതെന്ന് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം കുറ്റപ്പെടുത്തി.