ദിലീപ് വിഷയത്തില്‍ ചാനലുകളെ പഴിചാരി ഒരു വിഭാഗം താരങ്ങള്‍: ചാനലുകള്‍ ബഹിഷ്‌കരിക്കും

single-img
15 July 2017

കൊച്ചി: ഒരു വിഭാഗം താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് വിഷയം കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധമായി ഇനി ചാനല്‍ പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ്‌ ഇവരുടെ നിലപാട്.

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും കുറ്റം തെളിയുന്നതിനു മുമ്പ് കൊടും ക്രിമിനലാക്കി ശിക്ഷ വിധിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ദിലീപിന്റെ നിരപരാധിത്വം ബോധ്യപ്പെടുന്നതോടെ നടന്‍ പ്രിഥ്വിരാജ്, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തിറങ്ങാനും ഇവര്‍ക്കിടയില്‍ ആലോചനയുണ്ടെന്നും ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.