തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചുകുലുക്കി ലഹരി വിവാദം; സൂപ്പര്‍ താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യും

single-img
15 July 2017


ഹൈദരാബാദ്: മലയാള സിനിമയില്‍ ദിലീപ് വിവാദം കത്തി നില്‍ക്കെ തെലുങ്ക് സിനിമാലോകം ലഹരി വിവാദത്തില്‍. ലഹരി ഇടപാട് കേസില്‍ താരങ്ങളടക്കം സിനിമാ രംഗത്തെ 12 പേര്‍ക്ക് തെലങ്കാന എക്‌സൈസ് വകുപ്പ് നോട്ടീസ് അയച്ചു. ടോളിവുഡിലെ സൂപ്പര്‍ താരമായ രവി തേജയും സൂപ്പര്‍ സംവിധായകന്‍ പുരി ജഗന്നാഥും നടിമാരായ ചാര്‍മ്മി കൗര്‍, മുമൈദ് ഖാന്‍ തുടങ്ങി 12 പേര്‍ക്കാണ് നോട്ടീസ് അയച്ചത്.

ജൂലൈ 19നും 27നും ഇടയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് ഇവര്‍ക്കു നല്‍കിയ നിര്‍ദേശം. ആറ് നടന്‍മാരും ഒരു സംവിധായകനും നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായി കരുതുന്ന ഏതാനും ആളുകള്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ജൂലൈ നാലിനു പിടിയിലായ ഒരു റാക്കറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.