ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ ഇന്ത്യയിലെത്തി; വില 3,940 രൂപ

single-img
15 July 2017

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ ഇന്ത്യയിലെത്തി. ഏറ്റവും ചെറിയ ജിഎസ്എം ഫോണിന്റെ വില 3,940 രൂപയാണ്. ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ യെര്‍ഹാ ഡോട്ട് കോം വഴിയാണ് ‘ഏലാരി നാനോഫോണ്‍ സി’ വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ലോകത്തെ ഏറ്റവും ചെറിയ ജിഎസ്എം ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഫോണ്‍ സില്‍വര്‍, റോസ് ഗോള്‍ഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വിപണി കീഴടക്കാനെത്തിയിട്ടുള്ളത്. ചെറിയ ഹാന്‍ഡ്‌സെറ്റ് സ്‌റ്റൈലിഷ്, ആന്റിസ്മാര്‍ട്ട്, അല്‍കോംപാക്റ്റ് മൊബൈല്‍ ഫോണ്‍ ആണെന്നും കമ്പനി അവകാശപ്പെടുന്നു.

ഒരു ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലെയുള്ള ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ സൈസ് 128*96 പിക്‌സലാണ്. ആര്‍ടിഒഎസില്‍ പ്രവര്‍ത്തിക്കുന്ന നാനോഫോണ്‍ സിയില്‍ മീഡിയടെക് എംടി 6261 ഡി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 എംബി റാമുള്ള ഫോണില്‍ 32 എംബി ഇന്റേണല്‍ സ്റ്റോറേജ് ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. ഏലാരി നാനോഫോണ്‍ സിയില്‍ ഇരട്ട സിം സേവനം ലഭ്യമാണ്.

കൂടാതെ ഫോണില്‍ 280എംഎഎച്ച് ബാറ്ററിയുണ്ട്. ഇതിനു പുറമെ എംപി 3 പ്ലെയര്‍, വോയിസ് റെക്കോര്‍ഡര്‍, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നി ഫീച്ചറുകളുമുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ശബ്ദങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് ഒരു പ്രത്യേക മാജിക് വോയ്‌സ് ഫംഗ്ഷനും ഉണ്ട്. ബ്ലൂടൂത്ത് ഓപ്ഷന്‍ വഴി ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഡിവൈസ് ബന്ധിപ്പിക്കാനും സാധിക്കും.