പ്രവാസി വോട്ട്: കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

single-img
14 July 2017


പ്രവാസി വോട്ടവകാശത്തില്‍ ഒരാഴ്ച്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതുവരെ ഈ വിഷയത്തില്‍ എന്തൊക്കെ ഇടപെടലുകള്‍ നടത്തിയെന്നും അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ 24,348 ആളുകള്‍ തിരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളം, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളില്‍ അധികവും. ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാലായി അയയ്ക്കുന്ന ഇ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.