അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ പിന്തുണക്കുന്നുവെന്ന് ശ്രീശാന്ത്: ‘പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല’

single-img
13 July 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ക്രൂശിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. ദിലീപ് ആരോപണവിധേയന്‍ മാത്രം. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് പറഞ്ഞു.

2013 ഐപിഎല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.