റിമ കല്ലിങ്കലും പുലിവാല്‍ പിടിക്കും: നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ്

single-img
13 July 2017

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറഞ്ഞ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആക്രമിക്കപ്പെട്ട നടി ഇന്ന് മാധ്യമങ്ങള്‍ക്കായി വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പിന്റെ പൂര്‍ണ രൂപം റിമ തന്റെ പേജിലൂടെ പരസ്യപ്പെടുത്തിയതിന് ഒടുവിലാണ് ഇരയായ നടിയുടെ പേര് വ്യക്തമാക്കിയിരിക്കുന്നത്.

നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ നടന്‍ അജു വര്‍ഗീസിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. രാവിലെ കളമശ്ശേരി സിഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് അജുവിനെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം അജുവിന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.