പള്‍സര്‍ സുനിയും, അഡ്വ. ഫെനിയും പറഞ്ഞ മാഡം ആര്?; ഒടുവില്‍ പോലീസ് കണ്ടെത്തി

single-img
13 July 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയും അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും പരാമര്‍ശിച്ചിരുന്ന ‘മാഡം’ വെറും ഭാവനാസൃഷ്ടിയെന്നു പോലീസ്. അന്വേഷണം വഴിതിരിച്ചുവിടാന്‍ പള്‍സര്‍ സുനി മനപൂര്‍വ്വം ചെയ്തതാണ് ഇതെന്ന് പോലീസ് കണ്ടെത്തി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി മാഡത്തിന് നല്‍കിയെന്നാണ് സുനിയുടെ മൊഴി. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്.

ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അഭിഭാഷകനായ ഫെനി ബാലകൃഷ്ണനോട് മാഡത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഇതോടെയാണ് ‘മാഡം’ വെറും ഭാവനാസൃഷ്ടിയെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്‌