ദിലീപിനെ ക്രൂശിക്കാന്‍ തന്നെ ആയുധമാക്കരുതെന്ന് കലാഭവന്‍ ഷാജോണ്‍

single-img
13 July 2017

വീണുപോയ ഒരാളെ ചവിട്ടാന്‍ തന്നെ ആയുധമാക്കരുതെന്ന് കലാഭവന്‍ ഷാജോണ്‍. കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ഷാജോണിനെ പുറത്താക്കാനുള്ള കാരണം ദിലീപ് ആണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഷാജോണ്‍ രംഗത്തു വന്നിരിക്കുന്നത്. ചിത്രത്തില്‍ വില്ലനായി നിശ്ചയിച്ചിരുന്നത് ഷാജോണിനെ ആയിരുന്നെന്നും എന്നാല്‍ ഷാജോണിനെ പോലുള്ള ചെറിയ നടന്‍ വില്ലനായി അഭിനയിച്ചാല്‍ സിനിമ പരാജയമാകുമെന്ന കാരണത്താല്‍ നടനെ മാറ്റണമെന്നു ആവശ്യപ്പെട്ടുവെന്നുമായിരുന്നു വാര്‍ത്ത.

ഒടുവില്‍ മേക്കപ്പിട്ട് വന്ന ഷാജോണ്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഷൂട്ടിംഗ് സൈറ്റില്‍ നിന്നു പോയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കുപ്രചരണമാണെന്നും അസത്യങ്ങള്‍ വാര്‍ത്തയാക്കരുതെന്നും ഷാജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുത്… പറയാന്‍ കാരണം, കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടന്‍ ആണെന്നൊരു വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ കുഞ്ഞിക്കൂനലില്‍ അഭിനയിക്കാന്‍ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്ക് ലഭിച്ചില്ല. അതിനു കാരണം ഒരിക്കലും ദിലീപേട്ടന്‍ ആയിരുന്നില്ല. ദിലീപേട്ടന്‍ ശശിശങ്കര്‍ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സെറ്റില്‍ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങള്‍ വാര്‍ത്തകള്‍ ആക്കരുത്.