ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്; ‘പിന്നില്‍ വന്‍ ഗൂഢാലോചന’

single-img
13 July 2017

കൊച്ചി: നടി ആക്രമണത്തിനിരയായ കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ദിലീപ് വൈകാതെ തിരിച്ച് വരുമെന്നും അനൂപ് പ്രതികരിച്ചു.

സിനിമയെ വെല്ലുന്ന തിരക്കഥയാണ് ദിലീപിനെ കുടുക്കാന്‍ നടന്നത്. നാളെ ഏത് കലാകാരനും ഇത് സംഭവിക്കാം. പൊതുജനം കഴുതകളാവരുതെന്നും അനൂപ് പറഞ്ഞു. കേസില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഒന്നും ഇല്ല. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഒരിക്കലും ചേട്ടന്‍ ഇത്തരത്തിലൊരു തെറ്റ് ചെയ്യില്ല.

ഇത് നൂറ് ശതമാനം ഗൂഢാലോചനയാണ്. അടുത്ത ദിവസങ്ങളില്‍ത്തന്നെ ഈ ഗൂഢാലോചന പുറത്ത് വരും. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ദിലീപിന്റെ വിവാഹമോചനത്തിന് കാരണം കാവ്യാ മാധവനുമായുള്ള ബന്ധമായിരുന്നില്ല എന്നും അനൂപ് വ്യക്തമാക്കി.