നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്നും ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

single-img
13 July 2017

കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണ്ണം പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തില്‍ ഇന്ന് കൊച്ചിയിലിറങ്ങിയ അഖില്‍ജിത്താണ് പിടിയിലായിരിക്കുന്നത്. ട്രോളി ബാഗിന്റെ ലോഹ ചട്ടക്കൂട്ടില്‍ ഒളിപ്പിച്ചുവെച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 28 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണ്ണം.

അസിസ്റ്റന്റ് കമ്മീഷണര്‍മാരായ പ്രദീപ് കുമാര്‍, വിജയകുമാര്‍, സൂപ്രണ്ടുമാരായ ഗോമതി, ബോബി അലോഷ്യസ്, റെജി, ഇന്‍സ്‌പെക്ടര്‍മാരായ അക്ഷയ്, പ്രഫുള്‍, മോഹന്‍ദാസ്, ആന്റണി, രഘുനാഥ പിള്ള, ഹവില്‍ദാര്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.