അടുത്തവര്‍ഷം മുതല്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ 10,000 രൂപ

single-img
12 July 2017


ന്യൂഡല്‍ഹി: യഥാസമയം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ 10,000 രൂപവരെ പിഴയടയ്‌ക്കേണ്ടിവരും. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പിഴ ഈടാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം വന്നത്.

2018 ഏപ്രില്‍ ഒന്നു മുതലാകും ഈ ഭേദഗതി പ്രാബല്യത്തില്‍ വരിക. ഇതുപ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ജൂലായ് 31ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234എഫ് എന്ന പുതിയ വകുപ്പുകൂടി ചേര്‍ക്കുകയായിരുന്നു.

റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി കഴിഞ്ഞ് ഡിസംബര്‍ 31നുള്ളില്‍ റിട്ടേണ്‍ നല്‍കിയാല്‍ 5,000 രൂപയാണ് പിഴയായി നല്‍കേണ്ടിവരിക. ഈ തീയതികഴിഞ്ഞാല്‍ 10,000 രൂപയാകും പിഴ ഈടാക്കുക. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകരില്‍നിന്ന് ആയിരം രൂപയില്‍ കൂടാത്ത തുകയാകും പിഴയായി ഈടാക്കുക.