സീ യു എഗൈന്‍ യൂ ട്യൂബില്‍ ചരിത്രം സൃഷ്ടിക്കുന്നു

single-img
12 July 2017

യൂ ട്യൂബില്‍ ചരിത്രം സൃഷ്ടിച്ച് വിസ് ഖലീഫയുടെ ‘സീ യു എഗൈന്‍’. ഈ സംഗീത ആല്‍ബം രണ്ട് വര്‍ഷത്തിനിടെ യൂട്യൂബില്‍ കണ്ടത് 300 കോടി പേരാണ്. ഇറ്റ്‌സ് ബീന്‍ എ ലോങ് ഡേ വിത്ത് ഔട്ട് യു ഫ്രണ്ട് ‘ എന്നു തുടങ്ങുന്ന ഈ വീഡിയോ ആല്‍ബം പോള്‍ വാള്‍ക്കര്‍ എന്ന ഹോളിവുഡ് നടനുള്ള ആദരാഞ്ജലിയായി 2015 ലാണ് റിലീസ് ചെയ്തത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് എന്ന സിനിമക്കു വേണ്ടിയായിരുന്നു വീഡിയോ ഒരുക്കിയിരുന്നത്.

ചാര്‍ലി പുത് രചിച്ച് വിസ് ഖലീഫ ആലപിച്ച ഗാനത്തില്‍ ഇടയ്ക്ക് റാപ്പ് മ്യൂസിക്കും ഉപയോഗിച്ചിട്ടുണ്ട്. സൈയുടെ ഗന്നം സ്‌റ്റൈലായിരുന്നു യൂ ട്യൂബില്‍ ഇതിനു മുന്നിലുണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ 2,895,721,567 പേരായിരുന്നു ഈ വീഡിയോ കണ്ടത്.