Latest News

‘വിവാഹിതയായ ശേഷവും കാവ്യയും ദിലീപും തമ്മില്‍ അവിഹിതബന്ധം’: നിശാല്‍ അന്ന് പറഞ്ഞതെല്ലാം സത്യമാകുന്നു

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചത് വ്യക്തി വൈരാഗ്യമാണെന്ന് പറയുമ്പോള്‍ ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത് മഞ്ജുവാര്യരെ ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് ആക്രമണത്തിന് ഇരയായ നടി അറിയിച്ചതാണ്. ഇതിലൂടെ ഉടലെടുത്ത പകയാണ് ക്വട്ടേഷനിലും അവിടന്ന് ഇന്ന് ദിലീപിനെ ജയിലില്‍ വരെ എത്തിച്ചതും.

വിവാഹത്തിനും മുന്‍പേ ദിലീപുമായി പ്രണയത്തിലായിരുന്നുവെന്ന് കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ പറഞ്ഞിരുന്നു. കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിലെത്തിയതും ദിലീപിന്റെ കരുതിക്കൂട്ടിയുള്ള പ്രവൃത്തികളാണെന്ന് തെളിയുകയാണിപ്പോള്‍. കാവ്യയും ദിലീപും തമ്മില്‍ വിവാഹത്തിനു മുന്‍പും ശേഷവും അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് അന്ന് നിഷാല്‍ ചന്ദ്ര ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് ആരും അതത്ര മുഖവുരക്കെടുത്തില്ല.

കുടുംബകോടതിയില്‍ നിഷാല്‍ ചന്ദ്ര കാവ്യക്കെതിരെ ഉന്നയിച്ച പ്രധന ആരോപണങ്ങളില്‍ ഒന്ന് ഇതു തന്നെയായിരുന്നു. താന്‍ മയക്കുമരുന്നിനടിമയാണെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ ദിലീപാണെന്നും അന്ന് നിഷാല്‍ ചന്ദ്ര ആരോപിച്ചിരുന്നു. വിവാഹിതയായ ശേഷവും ദിലീപും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍ സല്ലാപങ്ങളും നിഷാലിനെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ ഇരുവരും നിരവധി തവണ കലഹത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് ബോധ്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഒടുവില്‍ നിഷാല്‍ വിവാഹ മോചിതനാകാന്‍ തീരുമാനമെടുത്തത്.