‘നാലു ചുവരുകള്‍ക്കുള്ളില്‍ തീര്‍ക്കേണ്ടത് അക്രമത്തിലെത്തി’; നാണക്കേടെന്ന് മമ്ത മോഹന്‍ദാസ്

single-img
12 July 2017

കൊച്ചി: നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസും രംഗത്ത്. നാലു ചുവരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നമാണ് നാടിനെ ഞെട്ടിച്ച ആക്രമണത്തില്‍ കലാശിച്ചതെന്ന് മംമ്ത പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് മംമ്ത മോഹന്‍ദാസ്.

സംഭവം സിനിമാ മേഖലയ്ക്കാകെ നാണക്കേടുണ്ടാക്കി. ഈ പ്രശ്‌നം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കുമെന്നും മംമ്ത അഭിപ്രായപ്പെട്ടു. ‘വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ എന്ന സംഘടന ആരംഭിച്ചത് അങ്ങനെയൊരു സംവിധാനം ആവശ്യമാണെന്നു തോന്നിയവരാണ്. എന്തായാലും താന്‍ അതിന്റെ ഭാഗമല്ലെന്നും മംമ്ത അറിയിച്ചു.