‘അമ്മ’യില്‍ നേതൃമാറ്റം വേണോയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് ജയറാം: ‘ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല’

single-img
12 July 2017

നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാം. ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു. 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളത്. തനിക്ക് കടുത്ത വിഷമമുണ്ടെന്നും ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും ജയറാം പ്രതികരിച്ചു. ‘അമ്മ’യില്‍ നേതൃമാറ്റം വേണോയെന്ന് എക്‌സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് ജയറാം പ്രതികരിച്ചു.