ബംഗാള്‍ കലാപത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: ബിജെപി നേതാവ് അറസ്റ്റില്‍

single-img
12 July 2017

ന്യൂഡല്‍ഹി: ബംഗാള്‍ കലാപത്തിന്റേതെന്ന രീതിയില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച ബി.ജെ.പി ഐ.ടി സെല്‍ സെക്രട്ടറി തരുണ്‍ സെന്‍ഗുപ്ത അറസ്റ്റില്‍. ബംഗാളില്‍ വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലാമത്തെയാളാണ് തരുണ്‍ ഗുപ്ത.

നോര്‍ത്ത് 24 പര്‍ഗാനയിലെ ബസിര്‍ ഹട്ടില്‍ മുസ്ലിങ്ങള്‍ ഹിന്ദു സ്ത്രീയെ അധിക്ഷേപിക്കുന്നു എന്ന തല വാചകത്തോടെ ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഭോജ്പുരി സിനിമയില്‍ നിന്നുള്ള രംഗമാണെന്ന് പശ്ചിമ ബംഗാള്‍ പോലീസ് വ്യക്തമാക്കുകയും ചിത്രം പ്രചരിച്ച ബാക്കിയുള്ളവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു.

സാമുദായിക കലാപം ഉണ്ടാക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.