ഇനി ബാങ്കുകള്‍ വഴിയും ആധാറെടുക്കാം: പുതിയ സംവിധാനം ഉടന്‍

single-img
12 July 2017

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യപൊതുമേഖല ബാങ്കുകള്‍ വഴിയും ആധാറെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നേക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതോടൊപ്പം ബാങ്കുകളില്‍ സാധ്യമാകും. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആധാറെടുക്കാനുള്ള സൗകര്യമാണ് ബാങ്കുകള്‍ ഇതിലൂടെ ഒരുക്കുക.

ഇതിനായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും. അടുത്തടുത്തുള്ള അഞ്ചോ ആറോ ശാഖകളിലൊന്നിലാകും ഇതിനുള്ള സൗകര്യമൊരുക്കുക. ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 31ഓടെ ആധാറുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്കാകും. ആധാര്‍ ലിങ്ക് ചെയ്താല്‍ മാത്രമെ പിന്നീട് ആ അക്കൗണ്ട് ഉപയോഗിക്കാനാകൂ.