ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ് സ്‌കൂളിന്റെ ആര്‍ട്‌സ് റൂം ബോബി ചെമ്മണ്ണൂരും നടി സുരഭി ലക്ഷ്മിയും ചേർന്നു ഉദ്ഘാടനം ചെയ്തു

single-img
12 July 2017

ചേളന്നൂര്‍: വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നവീകരിച്ച ക്ലാസ്മുറിയും ആര്‍ട്‌സ് റൂമും ബോബി ചെമ്മണൂരും ദേശിയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മിയും ചേർന്നു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷത വഹിച്ചു.