gulf

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിന് തയ്യാറെടുക്കുന്നു

ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിന് തയാറാറെടുക്കുന്നു. പുതിയ അറൈവല്‍ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ഓടെ വര്‍ഷം രണ്ടര കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.

വിമാനത്താവളത്തിലേക്കുള്ള പുതിയ പാലത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. കൂടുതല്‍ പാലം, റോഡുകള്‍ എന്നിവ വികസിപ്പിക്കുന്നതോടൊപ്പം പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിനും തുടക്കം കുറിക്കും. റോഡ് വികസനം അടക്കമുള്ള അടുത്ത ഘട്ടം ഉള്‍പ്പെടുത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരികയാണ്‌.
.