എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്ന് ദിലീപ്; കൂവിവിളിച്ച് നാട്ടുകാര്‍

single-img
11 July 2017

dileep arrest

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എല്ലാ കാര്യങ്ങളും പിന്നീട് പറയാമെന്നും താന്‍ നിരപരാധിയാണെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ നടനെ തിരികെ പോലീസ് വാനിനുള്ളിലേക്ക് കയറ്റുന്നതിനിടെയായിരുന്നു പ്രതികരണം.

കുടുക്കിയതാണോ എന്ന ചോദ്യത്തിന് കൈ ഉയര്‍ത്തി കാണിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. അതേസമയം കൂവി വിളിച്ചാണ് മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്‍പില്‍ ഹാജരാക്കിയ ദിലീപിനെ ആള്‍ക്കൂട്ടം വരവേറ്റത്.