ദിലീപിന്റെ പരാതി വ്യാജം: ‘പള്‍സര്‍ സുനി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല’

single-img
11 July 2017

കൊച്ചി: പള്‍സര്‍ സുനി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു ശേഷം ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ ഫോണ്‍ വിളിച്ചിരുന്നു. ആ സമയത്ത് ദിലീപ് ഒപ്പമുണ്ടായതായും അത്രയും ദിവസം സുനിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു എന്നുമാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.

മുഖ്യപ്രതി പള്‍സര്‍ സുനി രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍, എപ്പോള്‍, എവിടെവച്ച് പണം ആവശ്യപ്പെട്ടുവെന്നതിന് ദിലീപിന് മറുപടിയില്ല. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.