യുവരാജ് സിങിന്റെ ഡ്രസിംങ് റൂമിലേക്ക് ഇടിച്ചുകയറി ഭാര്യ: വീഡിയോ വൈറല്‍

single-img
10 July 2017

വെസ്റ്റിന്‍ഡീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീമംഗങ്ങള്‍ കുടുംബവുമൊത്ത് കരീബിയന്‍ ടൂര്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ യുവരാജ് സിംങിന്റെ ഭാര്യയും നടിയുമായ ഹാസെല്‍ കീച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇതിനെയെല്ലാം വെല്ലുന്നതാണ്.

യുവരാജ് സിംങിന്റെ ഡ്രസിങ് റൂമിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കീച്ച് സിനിമയെ വെല്ലുന്ന പ്രകടനമാണ് വീഡിയോയില്‍ പുറത്തെടുത്തിരിക്കുന്നത്.

ഡ്രസിംങ് റൂമില്‍ സംസാരിച്ചിരിക്കുന്ന യുവരാജ് സിംങിന് അടുത്തേക്കാണ് കീച്ച് നേരെ പോകുന്നത്. സ്‌റ്റേസി, നിങ്ങള്‍ക്കിവിടെ പ്രവേശനമില്ലെന്നാണ് യുവരാജിന്റെ ആദ്യ പ്രതികരണം. എന്നോട് കൂട്ടുകാര്‍ അങ്ങനെയല്ലല്ലോ പറഞ്ഞതെന്ന് പറഞ്ഞ കീച്ച് യാതൊരു ഭാവ വ്യത്യാസവും കൂടാതെ വീണ്ടും വന്നപ്പോള്‍ അബ്‌നോര്‍മലായവരെ ഡ്രസിംങ് റൂമിലേക്ക് അടുപ്പിക്കാറില്ലെന്നാണ് യുവരാജ് പറയുന്നത്. സെല്‍ഫിയായി ചിത്രീകരിച്ച വീഡിയോ ഹാസെല്‍ കീച്ചിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേര്‍ ഈ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു.