ശ്യാമപ്രസാദ് ചിത്രം ‘ഹേജൂഡിലൂടെ തൃഷ മലയാളത്തിലെത്തുന്നു

single-img
10 July 2017

സംവിധായകന്‍ ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി തൃഷ നായികയായി എത്തുന്നു. ‘ഹേജൂഡ്‌’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തൃഷയുടെ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. തൃഷയുടെ കരിയറിലെ അറുപതാമത്തെ ചിത്രമാണ് ഇത്. കൂടാതെ പിന്നെയുമുണ്ട് ചിത്രത്തിന് പ്രത്യേകതകള്‍.

‘ഇവിടെ’ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ബംഗളൂരു, കൊച്ചി എന്നിങ്ങനെ ലൊക്കേഷന്‍ പറയുന്ന ചിത്രത്തില്‍ മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അനില്‍ കുമാറാണ് നിര്‍മാണം. അങ്കമാലി ഡയറീസിയിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹണം.