നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുമെന്ന് കുവൈത്ത്

single-img
10 July 2017

കുവൈത്തില്‍ നിന്ന് വിവിധകാരണങ്ങളാല്‍ നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ തൊഴില്‍ നിയമപ്രകാരമുള്ള മുഴുവന്‍ ആനുകുല്യങ്ങളും ലഭ്യമായതായി ഉറപ്പ് വരുത്തുമെന്ന് മാനവ വിഭവ ശേഷി സമിതി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മത്തുത്തഹ് അറിയിച്ചു. നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ തൊഴില്‍ ആനുകുല്യങ്ങള്‍ ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തി ലഭ്യമാക്കും.

ഇതിന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ തടയുന്ന തൊഴില്‍ ഉടമകളുമായി ബന്ധപ്പെട്ട് ഇവ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 ലെ തൊഴില്‍ നിയമപ്രകാരം വിവിധകാരണങ്ങളാല്‍ നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ മുഴുവന്‍ അവകാശങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ. എങ്കിലും ഇവ പലപ്പോഴും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.