നടിയെ ആക്രമിച്ച സംഭവം;ദി​ലീ​പ് അ​റ​സ്റ്റി​ല്‍

single-img
10 July 2017

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ. കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

 

ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്.

 

നടിയെ ആക്രമിച്ച കേസിൽ ദിലീപിനു പങ്കുണ്ടെന്ന് ഒന്നാംപ്രതി സുനിൽകുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ആലുവ പൊലീസ് ക്ലബ്ബിൽ ദിലീപിനെയും നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും 13 മണിക്കൂർ ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. ഇതിലെ പല മൊഴികളുമാണ് ദിലീപിനു വിനയായത്