ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് കേസന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ ശ്രമിച്ച പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ്

single-img
10 July 2017


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞ് കേസന്വേഷണത്തിന്റെ വഴിതെറ്റിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ ആവശ്യപ്പെട്ടു.
സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്.

കേസ് വഴിതെറ്റിക്കാന്‍ സി.പി.എം ജനപ്രതിനിധികള്‍ അമ്മയെന്ന സംഘടനയെ ഹൈജാക്ക് ചെയ്യുന്നതും കേരളീയ സമൂഹം കണ്ടതാണ്.കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രിയും ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും എം.എം.ഹസ്സന്‍ ചൂണ്ടിക്കാട്ടി.ഇവരുടെ ഇടപെടലാണ് അറസ്റ്റ് ഇത്രയും വൈകാന്‍ കാരണമായത്. ജനരോക്ഷം ഭയന്നാണ് വൈകിയ വേളയിലെങ്കിലും ഈ സംഭവത്തിന് പിന്നിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായതെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.