രാത്രി നടുറോഡില്‍ ‘അമ്മ’ കുടിച്ച് ഫിറ്റായി: ആറുമാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്

single-img
9 July 2017

തിരുവനന്തപുരം: മദ്യപിച്ച് ബോധംകെട്ട് അമ്മ നടുറോഡില്‍. കരഞ്ഞുതളര്‍ന്ന് ആറു മാസം പ്രായമുള്ള കുഞ്ഞ് തൊട്ടരികില്‍. മിനിഞ്ഞാന്ന് രാത്രി പത്തരയോടെ പവര്‍ഹൗസ് റോഡില്‍ ബവ്‌റിജസ് ഔട്ട്‌ലൈറ്റിനു മുമ്പിലായിരുന്നു ഈ സംഭവം. ഇവിടെയുണ്ടായിരുന്ന യാചക സംഘത്തിലെ ചിലര്‍ യുവതിയെയും കുഞ്ഞിനേയും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ വിളിച്ച് പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനേയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അമ്മയ്ക്ക് ബോധം വന്നപ്പോഴാണ് പോലീസിന് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാനായത്. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയതായിരുന്നു മുപ്പതുകാരി. സങ്കടം തീര്‍ക്കാന്‍ മൂക്കറ്റം കുടിക്കുകയും ചെയ്തു. വനിതാ സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.