സൗദി ആരോഗ്യമേഖലയും സ്വകാര്യവത്കരിക്കുന്നു; നടപടി വിഷന്‍ 2030ന്റെ ഭാഗമായി

single-img
9 July 2017

സൗദി വിഷന്‍ 2030ന്റെ ഭാഗമായി ആരോഗ്യമേഖല പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ അധീനതയിലുള്ള ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ കമ്പനികളുടെ കീഴിലേക്ക് മാറ്റാനാണ് നീക്കങ്ങള്‍ നടക്കുന്നത്. സാമ്പത്തിക വികസന സമിതിയാണ് നീക്കങ്ങള്‍ നടത്തുന്നത്.

സ്വദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളെ അഞ്ച് സ്വകാര്യകമ്പനികളിലേക്ക് കൂട്ടിച്ചേര്‍ക്കും. ഇതിനായി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്രമായ അഞ്ച് കമ്പനികള്‍ സ്ഥാപിക്കും.

വിദേശികള്‍ക്ക് തങ്ങളുടെ തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന് സമാനമായോ അതിനേക്കാള്‍ മെച്ചപ്പെട്ട തരത്തിലുള്ള ആതുരസേവനം സ്വദേശികള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് സ്വകാര്യവത്ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതോടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ചികില്‍സ ലഭിക്കുന്ന സാഹചര്യം നിലവില്‍ വരുത്താമെന്ന പ്രതീക്ഷയിലാണ് സൗദി ആരോഗ്യ മന്ത്രാലയം.