ദിവസേനയുള്ള വിലമാറ്റം; ചൊവ്വാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

single-img
9 July 2017

കോഴിക്കോട്: ഇന്ധനവില ദിവസേന പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 11ന് സംസ്ഥാന വ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യും. സമരത്തിന്റെ ഭാഗമായി ഇന്നും നാളെയും എണ്ണക്കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങുകയില്ലെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി. 10ന് അര്‍ദ്ധരാത്രി മുതല്‍ 11ന് അര്‍ദ്ധരാത്രി വരെ 24 മണിക്കൂറായിരിക്കും പമ്പുകള്‍ അടച്ചിടുന്നത്.

ഓരോ ദിവസവും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കു ഉല്‍പന്നം വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. എണ്ണക്കമ്പനികളോ പെട്രോളിയം മന്ത്രാലയമോ വില നിര്‍ണയം സംബന്ധിച്ച സുതാര്യമായ വെളിപ്പെടുത്തല്‍ പൊതുജനത്തിനു നല്‍കുന്നില്ല. ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കണം എന്നും സംഘടനാ നേതൃത്വം പറഞ്ഞു.