വിദേശികള്‍ ഒമാന്‍ വിട്ടുപോവുന്നു; ജനസംഖ്യയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്

single-img
9 July 2017


ഒമാന്‍ ജനസംഖ്യയില്‍ വിദേശികളുടെ എണ്ണത്തില്‍ കുറവ്. ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. മൊത്തം ജനസംഖ്യയില്‍ 54.9 ശതമാനമാണ് സ്വദേശികളായുള്ളത്.

ബാക്കി 45.1 ശതമാനം വിദേശികളാണ്. ഇതില്‍ വിദേശ ജനസംഖ്യയില്‍ ആറായിരം പേരാണ് കുറഞ്ഞത്. മെയ്മാസത്തില്‍ 2,500,120 സ്വദേശികളും 2,114,702 വിദേശികളുമടക്കം 4,614,822 ആയിരുന്നു ഒമാനിലെ ജനസംഖ്യ. മസ്‌ക്കത്ത് ഗവര്‍ണറേറ്റ് ആണ് ഏറ്റവുമധികം ജനസംഖ്യയുള്ള ഗവര്‍ണറേറ്റ്. വിദേശികളാണ് മസ്‌കത്തില്‍ ഭൂരിപക്ഷവും. ഗവര്‍ണറേറ്റിലെ ജനസംഖ്യയില്‍ 35 ശതമാനം ആണ് സ്വദേശികളുടെ എണ്ണം. 964,018 വിദേശികളും മസ്‌കത്തില്‍ താമസിക്കുന്നുണ്ട്. മസ്‌കത്തിന് ദോഫാറിലും വിദേശികള്‍ തന്നെയാണ് കൂടുതലും.

ബുറൈമിയാണ് പ്രവാസ ജനസംഖ്യ അധികമുള്ള മറ്റൊരു ഗവര്‍ണറേറ്റ്. മുന്‍ മാസങ്ങളിലെ കണക്കനുസരിച്ച് ബംഗ്ലാദേശ് സ്വദേശികളായിരുന്നു വിദേശികളില്‍ കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ ഗള്‍ഫ് പ്രതിസന്ധിയും സ്വദേശിവത്ക്കരണവും എല്ലാം പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായി കണക്കാക്കുന്നു.