ജിഎസ്ടി: ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവക്ക് വന്‍ വിലക്കുറവ്

single-img
9 July 2017

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതോടെ ഇന്ത്യയിലെ പ്രമുഖ എസ്.യു.വി നിര്‍മ്മാതാക്കള്‍ കാറുകളുടെ വില കുറച്ചു. ജി.എസ്.ടിയുടെ ഭാഗമായി 13 ശതമാനത്തിന്റെ കുറവാണ് വാഹന വിലയില്‍ ടോയോട്ട വരുത്തിയിരിക്കുന്നത്. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കുറച്ചിരിക്കുന്നത്.

ടോയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റക്ക് 98,500 രൂപയും ഫോര്‍ച്യൂണറിന് 2,17,000 രൂപയും കുറച്ചു. കോറോള ആള്‍ട്ടിസിന് ഒരു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടിയുടെ ഫലമായി ഫോര്‍ഡ് കാറുകളുടെ വില 4.5 ശതമാനവും കുറച്ചു. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഫോര്‍ഡ് എന്‍ഡവര്‍ 3 ലക്ഷം രൂപ കുറച്ചാണ് വില്‍ക്കുന്നത്.

ഫിഗോക്ക 28,000 രൂപയും കുറച്ചിട്ടുണ്ട്. ഹോണ്ട സി.ആര്‍.വി 1.31 ലക്ഷം രൂപയും ഹോണ്ട ബ്രിയോ, അമേസ്, ജാസ് എന്നീ കാറുകളുടെ വില യഥാക്രമം 12279, 14825, 10031 എന്നിങ്ങനെയും കുറഞ്ഞു. ഡബഌയു ആര്‍.വിക്ക് 10,064 രൂപയും കമ്പനി കുറച്ചിട്ടുണ്ട്.