തളത്തില്‍ ദിനേശനും ശോഭയും വീണ്ടും വരുന്നു: കാത്തിരിക്കൂ ധ്യാന്‍ ശ്രീനിവാസന്റെ ‘ലൗ ആക്ഷന്‍ ഡ്രാമ’ക്കായി

single-img
9 July 2017

 

 

#LoveActionDrama

#LoveActionDrama

Posted by Aju Varghese on Saturday, July 8, 2017

അഭ്രപാളികളില്‍ അച്ഛന്‍ വരച്ച ചിത്രത്തെ പുനരാവിഷ്‌ക്കരിക്കാന്‍ ഒരുങ്ങി ധ്യാന്‍ ശ്രീനിവാസ്. കുടുംബപ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെച്ച ചിത്രം ‘ വടക്കുനോക്കി യന്ത്രത്തിലെ കഥാപാത്രങ്ങള്‍ വീണ്ടും സ്‌ക്രീനുകളില്‍ തെളിയുന്നു. ഇത്തവണ ക്യാന്‍വാസില്‍ തെളിയുന്ന ചിത്രം ശ്രീനിവാസന്റെ അല്ല. മറിച്ച് മലയാളി പ്രേക്ഷകര്‍ തന്റേത് എന്ന് സ്വയം പറയാന്‍ അഹങ്കരിക്കുന്ന മറ്റൊരു യുവനടന്‍ നിവിന്‍ പോളി.

ജീവതത്തില്‍ സംശയാലുവായ ഭര്‍ത്താവ് അനുഭവിക്കേണ്ടി വന്ന തീക്ഷണ അനുഭവങ്ങളെ നര്‍മ്മത്തിന്റെ മേന്‍പൊടി ചേര്‍ത്ത് ആസ്വാദക മനസ്സില്‍ വിളമ്പിയ ശ്രീനിവാസന്‍ എന്ന മഹാനായ കലാകരന്റെ മകനിലൂടെ ചിത്രം വീണ്ടും മലയാളികളുടെ കണ്ണുകളിലെത്തുമ്പോള്‍ എന്താവും ഇതില്‍ സംവിധായകന് പറയാനുണ്ടാവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.

‘ലൗ ആക്ഷന്‍ ഡ്രാമ’ എന്ന പേരില്‍ ധ്യാന്‍ ശ്രീനിവാസിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പാര്‍വതി ധന്യമാക്കിയ ശോഭയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍ താരയാണ്. ധ്യാന്‍ തന്നെയാണ് കഥയും തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നുവെന്നത് ചിത്രത്തിന്റെ മൈലേജ് കൂട്ടുമെന്നാണ് ഇപ്പോള്‍ അണിയറിയിലെ സംസാരം.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ ചിത്രത്തിന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്. നടന്‍ അജുവര്‍ഗീസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. നായികാനായകന്‍മാരുടെ പേര് തളത്തില്‍ ദിനേശന്‍, ശോഭ എന്നാണെങ്കിലും പുതിയ ചിത്രം വടക്കുനോക്കിയന്ത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളില്‍ പുനര്‍ജീവിക്കുന്നതാണെന്നാണ് ധ്യാന്‍ പറയുന്നത്.