ധോണിയെ കേക്കില്‍ കുളിപ്പിച്ച് താരങ്ങള്‍: 36ാം പിറന്നാള്‍ തകര്‍ത്താഘോഷിച്ച് ഇന്ത്യന്‍ ടീം

single-img
8 July 2017

ജമൈക്ക: വിന്‍ഡീസ് പരമ്പരക്കിടെ ധോണിയുടെ പിറന്നാള്‍ ആഘോഷിച്ച് ഇന്ത്യന്‍ ടീം . ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധേകനിയുടെ 36ാം പിറന്നാളാഘോഷം കേക്കില്‍ കുളിച്ചും കുളിപ്പിച്ചുമാണ് ഇന്ത്യന്‍ ടീം തകര്‍ത്താഘോഷിച്ചത്. വിന്‍ഡീസ് പര്യടനത്തിനിടയിലെ പിറന്നാള്‍ ആഘോഷം മനോഹരമായാണ് ടീം ആഘോഷിച്ചത്.

ഇന്ത്യന്‍ ടീമംഗങ്ങളും അവരുടെ കുടുംബവും പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നുചേര്‍ന്നു. ക്യാപ്റ്റന്‍ കൂള്‍ കേക്ക് മുറിച്ചയുടനെ ധവാനും യുവിയും ക്രീം ധോണിയുടെ മുഖത്ത് വാരിത്തേച്ചു. പിന്നീട് സെല്‍ഫി മേളയായിരുന്നു. വീഡിയോ ബിസിസിഐ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.