കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 5.69 കോടി രൂപയുടെ ലാഭം

single-img
8 July 2017

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 5.69 കോടി രൂപയുടെ ലാഭം. 2016-2017 കാലയളവിലെ സാമ്പത്തിക വര്‍ഷത്തെ കണക്കുകളുടെ വിലയിരുത്തല്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.

385.31 കോടി രൂപയുടെ വായ്പ അനുവദിക്കലും 655.27 കോടിരൂപയുടെ വായ്പാ വിതരണവും 874.28 കോടി രൂപയുടെ വായ്പാ തിരിച്ചടവും ഈ കാലയളവില്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നെറ്റ് നിഷ്‌ക്രിയാസ്തി 5.93 ശതമാനത്തില്‍നിന്ന് 4.25 ശതമാനമായി കുറയുകയും ചെയ്തു. 2017-18 സാമ്പത്തികവര്‍ഷം 900 കോടിയുടെ വായ്പ അനുവദിക്കലും 800 കോടിയുടെ വായ്പാവിതരണവുമാണ് ലക്ഷ്യമിടുന്നതെന്ന് എം ഡി എംജി. രാജമാണിക്യം അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.