യോഗ വേഷത്തില്‍ ആരാധകരെ ഞെട്ടിച്ച് യാമി ഗൗതം

single-img
7 July 2017

ബോളിവുഡില്‍ നായികയായെത്തി പ്രേക്ഷകരെ ഞെട്ടിച്ച യാമി ഗൗതം ഇപ്പോള്‍ മറ്റൊരു തിരക്കിലാണ്. സിനിമയല്ലെങ്കില്‍ വേറെ എന്താണന്നല്ലേ ചോദ്യം. യോഗാ അഭ്യാസം. അതും കരയിലാണെന്നു ധരിച്ചവര്‍ക്ക് തെറ്റി. വെള്ളത്തിലാണ് നടി ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി യോഗ പരിശീലനം നടത്തുന്നത്.

ഹോട്ട് ലുക്കില്‍ വെള്ളത്തില്‍ യോഗ പരിശീലനം നടത്തുന്ന യാമിയുടെ യോഗ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. യോഗക്കപ്പുറം യാമിയുടെ ഹോട്ട് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് യഥാര്‍ത്ഥ വസ്തുത. കറുത്ത വസ്ത്രങ്ങള്‍ യോഗ ട്രെയ്‌നിയുടെ സഹായത്തോടെ യാമി വെള്ളത്തില്‍ യോഗ അഭ്യസിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്.

പരസ്യ ചിത്രങ്ങളിലൂടെ മോഡലായി കടന്നു വന്ന യാമി ഗൗതം അധികം വൈകാതെ തന്നെ ബോളിവുഡിലെ തിരക്കുള്ള താരമായി മാറിയിരുന്നു. ഹൃത്വിക് റോഷന്റെ നായികയായി യാമിയെത്തിയ ‘കാബില്‍’ ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. പൃഥ്വിരാജ് നായകനായി 2012ല്‍ പുറത്തിറങ്ങിയ ‘ഹീറോ’യാണ് യാമി അഭിനയിച്ച മലയാള ചിത്രം.

https://www.youtube.com/watch?v=dWdFDldVPUU