‘ട്രംപിനെ ഒഴിവാക്കിയതല്ല’; പ്രചരിക്കുന്നത് വീഡിയോയുടെ ഒരു ഭാഗം മാത്രമെന്ന്‌ പോളണ്ട് പ്രസിഡന്റ്

single-img
7 July 2017

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇങ്ങനെയും പണി കൊടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൈബര്‍ ലോകത്തുള്ളവര്‍. പോളണ്ട് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൈ നീട്ടിയിട്ടും ശ്രദ്ധിക്കാതെ മെലീനയുമായി ഹസ്തദാനം ചെയ്യുന്ന പോളണ്ടിന്റെ പ്രഥമ വനിത എന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചാണ് സൈബര്‍ ലോകം ട്രംപിന് പണി കൊടുത്തത്. ഈ വീഡിയോ കണ്ടതാകട്ടെ ലക്ഷകണക്കിനു പേരും. പക്ഷെ യഥാര്‍ത്ഥ സംഭവം ഇതല്ല.

വീഡിയോയുടെ ഒരുഭാഗം മാത്രമാണിതെന്നാണ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രസെ ഡൂദ പറയുന്നത്. ഇരുവരും ഹസ്തദാനം ചെയ്യുന്നതുണ്ടെന്നും ആന്‍ഡ്രസെ വ്യക്തമാക്കി. താനും തന്റെ ഭാര്യയും ട്രംപിനും അദ്ദേഹത്തിന്റെ ഭാര്യക്കും ഹസ്തദാനം നല്‍കിയെന്നും ആന്‍ഡ്രസെ അറിയിച്ചു. വ്യാജ വാര്‍ത്തക്കെതിരെ പോരാടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

https://www.youtube.com/watch?v=qmUSRqpnezs